Politics

ഡീലിനായല്ല, കാസര്‍കോടിന്റെ വികസനത്തിനായാണ് മത്സരിക്കുന്നത് : ഷാനവാസ് പാദൂര്‍

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ ഡീല്‍ ജനങ്ങളോട് മാത്രമെന്ന് കാസർകോട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂര്‍. രാജ്മോഹന്‍ ഉണ്ണിത്താന്‍റെആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഡീലിനായല്ല, കാസര്‍കോടിന്റെ വികസനത്തിനായാണ് മത്സരിക്കുന്നതെന്നും ഷാനവാസ് പാദൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയെ സഹായിക്കാനാണ് ഷാനവാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍റെ ആരോപണം. സംസ്ഥാന തലത്തിലുള്ള ബിജെപി-സിപിഐഎം ഡീലിന്റെ ഭാഗമാണ് ഷാനവാസിന്‍റെ സ്ഥാനാര്‍ത്ഥിത്വം. കാസര്‍കോട് യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം.

യുഡിഎഫിന്‍റെ വഴിമുടക്കാനുള്ള ശ്രമത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് അംഗമായിരുന്ന ഷാനവാസ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. എന്നാല്‍ ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനം പങ്കിടണമെന്ന ധാരണ വന്നതോടെ കോണ്‍ഗ്രസുമായി അകലുകയും 2020ല്‍ ഇടതുസ്വതന്ത്രനായി മത്സരിച്ചു ജയിക്കുകയുമായിരുന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...