Politics

കെ.എസ്.ആർ.ടി.സി പരിഷ്കരണങ്ങളും അൻപതിനായിരം പ്രണയങ്ങളും: കെ ബി ഗണേഷ് കുമാറിനെ ഇത്തവണ വിജയിപ്പിക്കുമോ..?

പത്തനാപുരം : എൽഡിഎഫിൽ ​ഘ​ടകകക്ഷിയായ കേരളാ കോൺ​ഗ്രസ് ബി വിഭാ​ഗം മത്സരിക്കുന്ന പത്തനാപുരത്ത് ഇത്തവണ കെബി ​ഗണേഷ് കുമാറ് തന്നെയാണ് മത്സരിക്കുന്നത്. മണ്ഡലം നിലനിർത്താൻ ​ഗണേഷിന് മുൻപിൽ വെല്ലുവിളികൾ ഏറെയാണ്. അതേസമയം വിവാദങ്ങൾ ആയുധമാക്കി ഭരണം പിടിക്കാനാണ് കോൺ​ഗ്രസ് ലക്ഷ്യം.കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന നിധി പോലെയാണ് ​ഗ​ണേഷ് പത്തനാപുരം കൈപ്പിടിയിലാക്കിയിരുന്നത്.

കേരളാ കോൺ​ഗ്രസ് ബി വിഭാ​ഗ​ത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള പ്രദേശം. പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ, വിളക്കുടി എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. എൽ‍‍‍‍ഡിഎഫിലെ ഘടക കക്ഷിയായി നിൽക്കുന്ന കേരളാ കോൺ​ഗ്രസ് ബി വിഭാ​ഗം ഇത്തവണയും സിറ്റിങ് എംഎൽഎ ആയ കെ.ബി ​ഗണേഷ് കുമാറിനെ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ഇത്തവണ പത്തനാപുരം ​ഗണേഷിനെ കാക്കൂമോ എന്നത് ചോദ്യ ചിഹ്നമായി തന്നെ നിൽക്കുകയാണ്. കഴിഞ്ഞ തവണ ​ഗ​ണേഷിനെതിരെ മത്സരിച്ച കോൺ​ഗ്രസിന്‍റെ ജ്യോതികുമാർ ചാമക്കാല ​ഗ​ണേഷിന് കിട്ടേണ്ട ഭൂരിപക്ഷത്തില് വിള്ളൽ ഉണ്ടാക്കിയിരുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇത്തവണയും ആ ടിക്കറ്റ് വീണത് ചാമക്കാലക്ക് തന്നെ.

ജ്യോതികുമാർ ചാമക്കാലയാണ് മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി. വികസനവും രഷ്ട്രീയവും കൂടാതെ ​ഗണേഷിനെ വേട്ടയാടുന്ന നിരവധി ആരോപണങ്ങൾ തലത്തിൽ കിടക്കുന്നത് ​കോൺ​ഗ്രസിന് ഒരു പക്ഷേ അനുകൂലമായേക്കാം എന്നാണ് റിപ്പോർട്ട്. അതേസമയം, മണ്ഡലത്തിൽ നടത്തിയ വികസനങ്ങൾ വോട്ടാകുമെന്നാണ് ​ഗണേഷ് കരുതുന്നത്.

കെ.എസ്.ആർ.ടി.സിയിൽ കൊണ്ട് വന്ന പരിഷ്ക്കാരങ്ങളും കൈമുതലാക്കാനാണ് ലക്ഷ്യമിടുന്നത്. 



more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...