Politics

സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ, റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ജില്ല കളക്ടർ

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റു സാമഗ്രികള്‍ക്കും നിഷ്‌കര്‍ഷിക്കുന്ന തുക സംബന്ധിച്ച റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ അറിയിച്ചു. സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ചെലവ് കണക്കാക്കുന്നതിന്‍റെ ഭാഗമായാണ് റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുക. 

റേറ്റ് ചാർട്ടിലെ നിരക്കിന്‍റെ അടിസ്ഥാനത്തിൽ സ്ഥാനാർഥികൾ അവരുടെ ചെലവുകൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്. ഇതിന്‍റെ പകര്‍പ്പ് നോഡല്‍ ഓഫീസര്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്‍ ആന്‍ഡ് ഫിനാന്‍സ് ഓഫീസറുടെ കാര്യാലയത്തില്‍ (കളക്ട്രേറ്റ്) പരിശോധനയ്ക്ക് ലഭ്യമാണ്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...