Politics

കണ്ണൂർ ജില്ലയിൽ ഒരു അപശബ്ദങ്ങളുമില്ല, കേരളത്തിന്റെ അഭിവൃദ്ധിക്കാണ് എൽഡിഎഫ് മത്സരിക്കുന്നത് : ഇ പി ജയരാജൻ

കണ്ണൂർ : ജില്ലാ സെക്രട്ടേറിയറ്റിലെയും ജില്ലാ കമ്മിറ്റിയിലെയും മുൻ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരേ മത്സരിക്കുന്നത് പുതിയ അനുഭവമല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന

എം വി രാഘവൻ വരെ അങ്ങനെ മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ച എം വി രാഘവൻ പിന്നെ കോൺഗ്രസിനും ലീഗിനുമൊപ്പം സഹകരിച്ചാണ് അഴീക്കോട്ട് മത്സരിച്ചത്.

ചെറിയ വോട്ടിന് കടന്നുപോയെങ്കിലും പിന്നെ ആ മണ്ഡലത്തിൽ നിന്നിട്ടില്ല. രാഘവൻ മത്സരിച്ചപ്പോൾ പോലും സിപിഎം തളർന്നിട്ടില്ലെന്നും ഇപി പറഞ്ഞു. കണ്ണൂർ ജില്ലയിൽ ഒരു അപശബ്ദങ്ങളുമില്ല.

എൽഡിഎഫ് നല്ല പ്രതീക്ഷയിലാണ്. പയ്യന്നൂരിലും തളിപ്പറമ്പിലുമുള്ളത് പുതുമയോ ഗൗരവമോ ഉള്ള വിഷയമല്ല. ജനങ്ങളുടെ വോട്ട് ഒരു നേതാക്കളുടെയും പോക്കറ്റിലല്ല.

ഒരു സംഘടനയുടെയും പാർട്ടിയുടെയും പോക്കറ്റിലല്ല. ഞങ്ങൾ വോട്ട് അഭ്യർഥിക്കുന്നത് ബഹുജനങ്ങളോടാണ്.

ജനങ്ങളെ പിന്നിൽ അണിനിരത്തുക എന്നതാണ് എൽഡിഎഫിന്‍റെ ലക്ഷ്യം

എല്ലാ വോട്ടും സമാഹരിക്കും. കേരളത്തിന്‍റെ അഭിവൃദ്ധിക്കാണ് എൽഡിഎഫ് മത്സരിക്കുന്നത്. എസ്ഡിപിഐ വർഗീയ പാർട്ടിയാണോ എന്ന വിശകലനമല്ല ഇപ്പോൾ നടത്തുന്നത്.

കേരളത്തിന്‍റെ ഉയർച്ചയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...