Politics

തിരക്കിനിടെ ശശി തരൂരിന് ഒപ്പം സെൽഫിയെടുക്കാനെത്തിയ ഭിന്നശേഷിക്കാരനായ പ്രവർത്തകനുനേരെ ഡിസിസി പ്രസിഡന്റിന്റെ ധാർഷ്ട്യം, ചോദ്യം ചെയ്ത് പ്രവർത്തകർ

ഇടുക്കി : തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എംപിക്കൊപ്പം സെൽഫി എടുക്കാനെത്തിയ ഭിന്നശേഷിക്കാരനായ കോൺഗ്രസ് പ്രവർത്തകനുനേരെ കൈയേറ്റ ശ്രമം. ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവാണ് പ്രവർത്തകനെ ബലമായി തള്ളി മാറ്റിയത്. സംഭവം വിവാദമായതോടെ പ്രവർത്തകനെ സ്റ്റേജിൽ വിളിച്ചു വരുത്തി തരൂരിനൊപ്പം ഫോട്ടോ എടുപ്പിച്ച് മാത്യു പ്രശ്നം പരിഹരിച്ചു.

കുമളി ഒന്നാം മൈലിലായിരുന്നു സംഭവം. കോൺഗ്രസ് പീരുമേട് ബ്ലോക്ക് കമ്മിറ്റി അംഗമായ മഹേഷിനെയാണ് സി പി മാത്യു തള്ളി മാറ്റിയത്. തരൂർ എത്തിയതോടെ വലിയ തിരക്ക് സ്‌റ്റേജിനു മുന്നിൽ അനുഭവപ്പെട്ടു.

ഇതിനിടെ തരൂരിനൊപ്പം സെൽഫി എടുക്കാൻ മഹേഷ് ശ്രമിച്ചതോടെ മാത്യു തള്ളി മാറ്റുകയായിരുന്നു. ഇതിനെ അവിടെയുണ്ടായിരുന്ന പ്രവർത്തകർ ചോദ്യം ചെയ്തു. പ്രശ്നം രൂക്ഷമായതോടെ തരൂരിനൊപ്പം സെൽഫി എടുക്കാൻ അനുവദിക്കുകയായിരുന്നു

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...