Politics

രാഹുൽ ഗാന്ധി തരംതാണ രീതിയിൽ കേരളത്തെ അധിക്ഷേപിക്കുകയാണ്, വിമർശനവുമായി എം വി ഗോവിന്ദൻ

കണ്ണൂർ : രാഹുൽ ഗാന്ധിയുടെ പാട്ടിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സോണിയാഗാന്ധിയുടെ കൈയ്യിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്തോ കെട്ടികൊടുക്കുന്നത് നമ്മൾ കണ്ടല്ലോ എന്താ കെട്ടികൊടുത്തത്? അത് രാഹുൽ ഗാന്ധിയ്ക്ക് വീട്ടിൽ നിന്ന് തന്നെ മനസിലാകുന്ന കാര്യമാണല്ലോ. ഇവിടെ വന്ന് പാട്ട് പാടുമ്പോൾ ഓർക്കണം അതൊക്കെ എം വി ഗോവിന്ദൻ വിമർശിച്ചു.

ഇതുമായുള്ള ബന്ധം ജനങ്ങൾ മനസ്സിലാക്കുന്നില്ല എന്നാണോ നിങ്ങൾ കരുതുന്നത്. എന്നിട്ട് ഇവിടെ വന്ന് പാട്ട് പാടിയാൽ കാര്യം ശരിയാകുമോ? ഉത്തരവാദിത്വമുള്ള ഇന്ത്യയുടെ പ്രതിപക്ഷനേതാവായി പ്രവർത്തിക്കുന്നൊരാൾ തരംതാണ രീതിയിൽ വന്ന് കേരളത്തെ അധിക്ഷേപിക്കുകയാണ്.

കേരളം വ്യവസായ സൗഹൃതമല്ലെന്നാണ് ആരോപണം. ഇന്ത്യയിലെ സ്വയം സംരംഭകരുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. വ്യവസായിക മേഖലയിലെ ഇടപെടലിൽ 28-ാം സ്ഥാനത്തായിരുന്നു കേരളം പിന്നീട് അത് 15-ാം സ്ഥാനത്തായി.

എന്നാൽ ഇപ്പോൾ കഴിഞ്ഞ രണ്ട് വർഷമായി ഒന്നാം സ്ഥാനത്താണ് കേരളം. തൊഴിലില്ലായ്മ ഉൾപ്പടെയുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം വ്യക്തമാക്കി.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...