Local

കുംഭ മേളക്ക് ഒരുങ്ങി നിളാതീരം; മഹാമേരുരഥ യാത്ര ഇന്ന് തുടങ്ങും

തിരുനാവായ: കേരള കുംഭമേളയ്ക്കായി നിളാതീരമൊരുങ്ങി. മഹാമാഘമഹോത്സവത്തിനു മുന്നോടിയായി മകരവാവ് ദിവസം അപൂർവ ആത്മീയാനുഷ്ഠാനമായ 'കാലചക്രബലി' എന്ന പൂജാകർമം നടന്നു.അന്യംനിന്നുപോയ ഈ ചടങ്ങ് കുഞ്ഞിരാമൻപണിക്കരുടെ ആചാര്യത്വത്തിൽ വീണ്ടും പുനർജനിച്ചപ്പോൾ കാണാൻ ഒട്ടേറെപ്പേരെത്തി. ഐവർമഠത്തിലെ ആചാര്യൻ കോരപ്പത്ത് രമേശിന്റെ നേതൃത്വത്തിൽ പിതൃകർമങ്ങളോടെയാണ് ഞായറാഴ്ച രാവിലെ ചടങ്ങുകൾ ആരംഭിച്ചത്.


തിങ്കളാഴ്ചമുതൽ ഫെബ്രുവരി മൂന്നുവരെ നവകോടി നാരായണജപാർച്ചനയുണ്ടാകും. ദിവസവും രാവിലെ നിളാ സ്നാനവും വൈകീട്ട് കാശിയിൽ ഗംഗാ ആരതി നിർവഹിക്കുന്ന പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നിളാ ആരതിയും നടക്കും.ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്‌നാട്ടിലെ തിരുമൂർത്തി മലയിൽനിന്ന് തിങ്കളാഴ്ച രാവിലെ ശ്രീചക്രവുമായി രഥയാത്ര പുറപ്പെടും. രഥയാത്ര 22-ന് വൈകീട്ട് തിരുനാവായയിലെത്തും.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...