Politics

പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്തതിൽ കോൺഗ്രസിനുള്ളിൽ സി പി മാത്യുവിനെതിരെ വിമർശനങ്ങൾ ഉയരുന്നു, പരാതിയില്ലെന്ന് പ്രവർത്തകൻ

ഇടുക്കി : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭിന്നശേഷിക്കാരനായ പാർട്ടി പ്രവർത്തകനെ കയ്യേറ്റം ചെയ്തതിൽ ഉരുണ്ട് കളിച്ച് സി പി മാത്യു. തള്ളി മാറ്റിയതാണെന്നും കയ്യേറ്റം ചെയ്തിട്ടില്ലെന്നും വിശദീകരണം നൽകി. ഡിസിസി പ്രസിഡന്‍റിനെതിരെ കോൺഗ്രസിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

പീരുമേട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സിറിയക് തോമസിന്‍റെ കുമളിയിലെ പ്രചാരണ കൺവൻഷനിടെയാണ് സി പി മാത്യു പ്രവർത്തകനെ കയ്യേറ്റം ചെയ്തത്. വേദിയിലുണ്ടായിരുന്ന ശശി തരൂരുമായി സെൽഫി എടുക്കാനെത്തിയ ഭിന്നശേഷിക്കാരനായ വണ്ടിപ്പെരിയാർ സ്വദേശി എൻ മഹേഷിനെയാണ് കയ്യേറ്റം ചെയ്തത്. എന്നാൽ പ്രവർത്തകർ തിരക്ക് കൂട്ടിയപ്പോൾ തള്ളി മാറ്റുക മാത്രമാണ് ചെയ്തതെന്നാണ് സി പി.മാത്യുവിന്റെ വിശദീകരണം.

സംഭവം വിവാദമായതോടെ പാർട്ടിക്കുള്ളിൽ സി പി മാത്യുവിനതിരെ വൻ വിമർശങ്ങളാണ് ഉയരുന്നത്. എന്നാൽ തനിക്ക് പരാതിയില്ലെന്നാണ് മഹേഷ് പറഞ്ഞത്

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...