Politics

തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുന്നു, എൽഡിഎഫ് പ്രകടന പത്രിക ഇന്ന് കോഴിക്കോട് പ്രകാശനം ചെയ്യും

കോഴിക്കോട് : എൽഡിഎഫ് പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും. കോഴിക്കോട്

സി എച്ച് കണാരൻ സ്മാരക മന്ദിരത്തിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ പങ്കെടുക്കും. ഇത്തവണയും ശുഭ പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി അമ്പലപ്പുഴയിൽ ജി സുധാകരനെ വിമർശിച്ചു സംസാരിച്ചിരുന്നു. ജി സുധാകരൻ അവസരവാദിയാണെന്നും അദ്ദേഹത്തെ ചരിത്രം ചെളിക്കുണ്ടിൽ ആഴ്ത്തുമെന്നും പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് പത്ത് നാൾ ബാക്കി നിൽക്കെ മൂന്ന് മുന്നണികളും പ്രചാരണം കടുപ്പിച്ചിരിക്കുയാണ്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയെ തുറന്ന സംവാദത്തിന് ക്ഷണിച്ചിരുന്നു, എന്നാൽ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.

വയനാട് ദുരന്ത ബാധിതർക്കായി പിരിച്ച ഫണ്ടിന്‍റെ കണക്കുകൾ സിപിഎം പുറത്തു വിട്ടിരുന്നു. പിരിച്ച പണത്തിന്‍റെ കണക്കുകൾ പുറത്തു വിടാൻ കോൺഗ്രസിനെ വെല്ലുവിളിച്ചിരിക്കുയാണ് സിപിഎം

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...