Politics

സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല, ബി അശോക് ഐഎഎസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊച്ചി : ബി അശോക് ഐഎഎസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സർക്കാർ ജീവനക്കാർക്ക് ബാധകമായ സേവന ചട്ടങ്ങളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചു എന്നാണ് പരാതി. ചാനൽ ചർച്ചകളിൽ പങ്കെടുത്തതും മാധ്യമങ്ങളിൽ സർക്കാരിനെതിരെ ലേഖനം എഴുതിയതും ചട്ടലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല എന്നും ആരോപണം ഉയരുന്നുണ്ട്. അഡ്വ. കെ എസ് അരുൺകുമാർ ആണ് അശോകിനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ബി അശോക് ചാനൽ ചർച്ചയിൽ പങ്കെടുത്ത് സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

വാരികയിലും സർക്കാരിനെതിരെ ലേഖനം എഴുതിയിരുന്നു. ഇതിനെതിരെയാണ് അഡ്വ. കെ എസ് അരുൺകുമാർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...