Politics

നേമത്തിനായി വികസന മാർഗ്ഗരേഖ, വെറുമൊരു പ്രഖ്യാപനമല്ല ജനങ്ങളുമായുള്ള സോഷ്യൽ കോൺട്രാക്ടാണെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : നേമം നിയമസഭാ മണ്ഡലത്തിൽ വികസന മാർഗ്ഗരേഖ അവതരിപ്പിച്ച്

എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. മണ്ഡലത്തിൽ ഇതുവരെ കണ്ടു സഹിച്ച രാഷ്ട്രീയത്തിന് മാറ്റം കൊണ്ടുവരാനാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാർഗ്ഗരേഖ വെറുമൊരു പ്രഖ്യാപനമല്ലെന്നും ജനങ്ങളുമായുള്ള സോഷ്യൽ കോൺട്രാക്ടാണെന്നും നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ആറ്റുകാൽ ടൗൺഷിപ്പ് നിർമ്മാണം, കിരീടം പാലം നവീകരിച്ച് സാംസ്‌കാരിക-വാണിജ്യ കേന്ദ്രമാക്കുക, വിജയമോഹിനി മിൽ നവീകരണം വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.

വെള്ളായണി കായലിനെ ആധുനിക വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ആരോഗ്യ - കായിക മേഖലകളിൽ വൻ വികസനം കൊണ്ടുവരുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി. തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത് ബിജെപിയായതിനാൽ, നേമത്ത് നിന്ന് ഒരു ബിജെപി എംഎൽഎ കൂടി ഉണ്ടായാൽ കേന്ദ്രവുമായി സഹകരിച്ച് ത്രീ ടയർ വികസനത്തിലൂടെ മണ്ഡലത്തെ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിക്കിടെ തിരുവല്ലം സിപിഐ ലോക്കൽ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായ

ജിഎസ് ബിന്ദു അടക്കമുള്ള ഇടത് നേതാക്കൾ ബിജെപിയിൽ ചേർന്നത് എൻഡിഎ ക്യാമ്പിന് ആവേശം പകർന്നു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...