Sports

ബിസിബി അധ്യക്ഷ സ്ഥാനത്ത് നിന്ന് അമിനുൾ ഇസ്ലാം തെറിച്ചേക്കുമെന്ന് സൂചന, ക്രമക്കേടും അധികാര ദുർവിനിയോഗവും നടന്നതായാണ് ആരോപണങ്ങൾ

ധാക്ക : ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് അമിനുൾ ഇസ്ലാം തെറിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം നടന്ന ബോർഡ് തിരഞ്ഞെടുപ്പ് വിവാദമായ പശ്ചാത്തലത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിസിബി തലപ്പത്ത് മാറ്റം വന്നേക്കുമെന്ന് റിപ്പോർട്ട് പുറത്തു വരുന്നത്. തിരഞ്ഞെടുപ്പിൽ ക്രമക്കേടും അധികാര ദുർവിനിയോഗവും നടന്നതായാണ് ആരോപണങ്ങൾ.

മാത്രമല്ല, ടി20 ലോകകപ്പ് ബഹിഷ്‌കരിച്ചതും ബോർഡിനെ സംശയത്തിലാക്കിയിട്ടുണ്ട്.

മുൻ താരം തമീം ഇഖ്ബാൽ അധ്യക്ഷനായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ബോർഡ് തിരഞ്ഞെടുപ്പാണ് വൻ ആരോപണങ്ങൾക്ക് വഴിവെച്ചത്.

അന്വേഷണ കമ്മിഷൻ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ബംഗ്ലാദേശ് സർക്കാരിന് നൽകിയിട്ടുമുണ്ട്. അതിന് പുറമേ രാഷ്ട്രീയ ഇടപെടലുകളും ഇഷ്ടക്കാരെ തിരുകിക്കയറ്റലും വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. ഇത് ബംഗ്ലാദേശ് ബോർഡിനെ പ്രതിസന്ധിയിലാക്കി.

മാത്രമല്ല, കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നാല് ഡയറക്ടർമാർ രാജിവെക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ബിസിബി അധ്യക്ഷനും പുറത്തായേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ താൻ മാറില്ലെന്ന് അമിനുൾ പ്രതികരിച്ചു.


more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...