Politics

എൽഡിഎഫിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ നേരത്തെയുണ്ടായിരുന്ന 38 പേജ് 24 പേജായി കുറഞ്ഞു, എല്ലാം നുണകളുടെ കൂമ്പാരം : വി ഡി സതീശൻ

ഇടുക്കി : സംസ്ഥാന സർക്കാരിൻ്റെ പ്രോഗ്രസ് കാർഡിലെ അവകാശവാദങ്ങളെല്ലാം നുണകളുടെ കൂമ്പാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടുക്കിയിൽ മാധ്യമങ്ങളോട് സംസാരിക്കകയായിരുന്നു അദ്ദേഹം. പ്രോഗ്രസ് റിപ്പോർട്ടിൽ നേരത്തെയുണ്ടായിരുന്ന 38 പേജ് 24 പേജായി കുറഞ്ഞു.

പത്ത് വർഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകൾ പണിതത്. അഞ്ച് ലക്ഷം വീടുകൾ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു. എന്നിട്ടാണ് പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകൾ പണിതെന്നു പറയുന്നത്.

ഉമ്മൻ ചാണ്ടി സർക്കാർ അഞ്ച് വർഷം കൊണ്ട് 4,43,000 വീടുകൾ പൂർത്തിയാക്കുകയും അൻപതിനായിരം വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ആ അൻപതിനായിരം കൂടി ഇവരുടെ അഞ്ച് ലക്ഷത്തിൽ ഉൾപ്പെടുത്തി. യഥാർത്ഥത്തിൽ ഈ സർക്കാർ പത്ത് വർഷം കൊണ്ട് നാലരലക്ഷം വീടും ഉമ്മൻ ചാണ്ടി സർക്കാർ അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം വീടുകളുമാണ് പണിതത്.

പത്ത് വർഷം കൊണ്ടാണ് നാലര ലക്ഷം വീടുകൾ നിർമ്മിച്ചതെന്ന യാഥാർത്ഥം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാർഡ് ഇറക്കിയിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...