Politics

ജനഹിതഭരണം കാഴ്‌ചവയ്ക്കുന്ന ശക്തി നിയമസഭയിൽ ബിജെപിക്കുണ്ടാവും : കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം : കേരളത്തിൽ എൻഡിഎ സർക്കാർ വന്നാലും ഇല്ലെങ്കിലും ഭരിക്കുന്നവരെ ആണിപ്പുറത്തിരുത്തി ഭരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ പ്രായോഗികമായി ചിന്തിക്കുന്നയാളാണെന്നും നടൻ വ്യക്തമാക്കി. 'ജനഹിതഭരണം കാഴ്‌ചവയ്ക്കുന്ന ശക്തി നിയമസഭയിൽ ബിജെപിക്കുണ്ടാവും.

അതാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. ശബരിമലയുടെ കാര്യം ഭക്തർ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ല, സുരേഷ് ഗോപി പറഞ്ഞു.

വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിലും സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രതികരിച്ചു. കിറ്റ് ആരോപണത്തിൽ സത്യമില്ല. അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

കുറേപേരെ ലക്ഷ്യം വയ്ക്കുകയാണ്. തന്നെ കുറേനാൾ കേസിന്റെ പേരിൽ നടത്തിയതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...