Local

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന്റെ അടുത്ത ഘട്ടം ഉടൻ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' എന്ന പേരിൽ ഇന്നലെ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ ഡി). പിടിച്ചെടുത്ത രേഖകൾ ക്രോഡീകരിച്ച് ആഴത്തിലുള്ള പരിശോധനകൾ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഇ ഡി. ലാപ്‌ടോപുകളടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. വിവരങ്ങൾ ക്രോഡീകരിച്ച ശേഷം അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുക തുടങ്ങിയ നടപടികളും അടുത്ത ഘട്ടത്തിൽ ഉണ്ടായേക്കാം.


അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ റെയ്‌ഡുകളിലൊന്നാണ് 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ'. ഒരേസമയം 21 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ദേവസ്വം ബോർഡ് ആസ്ഥാനത്തടക്കം പരിശോധന നടത്തി. അതേസമയം, കേസിൽ എ പദ്‌മകുമാർ ഉൾപ്പടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യേപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...