Politics

അച്ഛനെതിരായ അധിക്ഷേപങ്ങളില്‍ വിഷമമുണ്ട്, ആശയം ഉള്ളിലാണെന്നും അദ്ദേഹമിപ്പോഴും കമ്യൂണിസ്‌റ്റ് ആണെന്നും മകൻ നവനീത് സുധാകരന്‍

ആലപ്പുഴ : ജി സുധാകരന്‍ ഇപ്പോഴും കമ്യൂണിസ്റ്റെന്ന് മകന്‍ നവനീത് സുധാകരന്‍ പറഞ്ഞു. അച്ഛനെതിരായ അധിക്ഷേപങ്ങളില്‍ വിഷമമുണ്ട്. ജനങ്ങള്‍ക്കും വികസനത്തിനും വേണ്ടി നിലകൊണ്ട വ്യക്തിയെയാണ് ആക്രമിച്ചത്.

അമ്പലപ്പുഴയില്‍ ജി സുധാകരന്‍ വിജയിക്കുമെന്നും മകന്‍ നവനീത് പറഞ്ഞു. പ്രചാരണം നല്ല രീതിയില്‍ മുന്നോട്ട് പോയിട്ടുണ്ടെന്ന് നവനീത് പറഞ്ഞു. ഏറ്റവും വലിയ കടമ്പ ദുഷ്പ്രചാരണങ്ങള്‍ കടന്നു പോവുക എന്നതായിരുന്നു.

ജനങ്ങള്‍ക്ക് വേണ്ടി, വികസനത്തിന് വേണ്ടി നില്‍ക്കുന്ന ഒരു വ്യക്തിയെ ആക്രമിക്കുന്നത് കാണുമ്പോള്‍ ഒരു വോട്ടര്‍ എന്ന നിലയില്‍ വിഷമമുണ്ട് – അദ്ദേഹം പറഞ്ഞു. ആശയം ഉള്ളിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജി സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാറാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ആസ്തി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നാണ് പരാതി. കൈവശം പണം ഇല്ല എന്ന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയെന്നാണ് ആരോപണം. നോമിനേഷന് ഒരാഴ്ച മുന്‍പ് സുധാകരന്റെയും ഭാര്യ ജൂബിലി നവപ്രഭയുടെയും അക്കൗണ്ടിലെക്ക് പണം മാറ്റി. അനധികൃതമായി സമ്പാദിച്ച പണമെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. മകന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നും പരാതിയില്‍ പറയുന്നു.

അതിനിടെ, അമ്പലപ്പുഴയില്‍ സിപിഐഎം-എസ്ഡിപിഐ നേതാക്കള്‍ വോട്ടര്‍മാരെ തടയാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജി സുധാകരനും രംഗത്തെത്തി.

തന്നെ തോല്‍പ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടര്‍മാരെ ബൂത്തിലെത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...