Politics

സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് സീറ്റ് ഒന്നിന് 9 കോടി രൂപ ജോസ് കെ മാണി വാങ്ങി, കൊട്ടിക്കലാശത്തിന് കള്ള് കൊടുത്ത് ആളെ ഇറക്കി : ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ

കോട്ടയം : കേരള കോൺഗ്രസ് (എം) ചെയർമാനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പാലാ എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ മാണി സി കാപ്പൻ. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് ജോസ് കെ മാണി സീറ്റ് വിറ്റെന്ന് മാണി സി കാപ്പൻ ആരോപിച്ചു, പിറവമടക്കം സീറ്റുകൾക്കായി ഒൻപത് കോടി രൂപ വാങ്ങി.

മറ്റ് സീറ്റുകളുടെ വിവരങ്ങൾ തത്‌കാലം പറയുന്നില്ല. കൊട്ടിക്കലാശത്തിൽ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയത്. കൊട്ടിക്കലാശമായിരുന്നില്ല, മറിച്ച് കള്ള് കളിയായിരുന്നു നടന്നതെന്നും മാണി സി കാപ്പൻ പറഞ്ഞു.

കേരള കോൺഗ്രസ് (എം)​ ചെയർമാൻ ജോസ് കെ മാണി, മാണി സി കാപ്പൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജ് എന്നിവരാണ് പാലായിലെ സ്ഥാനാർത്ഥികൾ.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...