Sports

ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടു, ബോർഡിന്റെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ 11 അംഗ താൽക്കാലിക സമിതിയെ നിയമിച്ചു : മുൻ ക്യാപ്റ്റൻ തമീം ഇക്ബാൽ അധ്യക്ഷന്‍

ധാക്ക : ലോകകപ്പ് വേദിമാറ്റത്തിന്റെ പേരില്‍ ഇന്ത്യയോട് ഇടഞ്ഞ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടു. മുൻ ക്യാപ്റ്റൻ തമീം ഇക്ബാൽ ബിസിബിയുടെ പുതിയ തലവനായി ചുമതലയേറ്റു. തോടെ, ബംഗ്ലദേശ് ക്രിക്കറ്റിന്റെ തലപ്പത്തെത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയായി തമീം.

ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് മുൻ ക്യാപ്റ്റന്‍ അമിനുൽ ഇസ്‌ലാം നേതൃത്വം നല്‍കുന്ന ബോര്‍ഡ്, ദേശീയ കായിക സമിതി പിരിച്ചുവിട്ടത്. തിരഞ്ഞെടുപ്പ് നടക്കുംവരെ ബോർഡിന്റെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ 11 അംഗ താൽക്കാലിക സമിതിയെ നിയമിച്ചു. ബംഗ്ലദേശിന്റെ എക്കാലത്തെയും മികച്ച ഓപ്പണറും മുൻ ക്യാപ്റ്റനുമായ തമീം ഇക്ബാലാണ് സമിതി അധ്യക്ഷന്‍.

അടുത്ത 90 ദിവസത്തിനുള്ളിൽ ക്രിക്കറ്റ് ബോർഡ് തിരഞ്ഞെടുപ്പ് നടത്തുകയെന്നതാണ് സമിതിയുടെ പ്രധാന ചുമതല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ വർഷത്തെ ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലെത്താന്‍ വിസമ്മതിച്ച ബംഗ്ലദേശിന്റെ തീരുമാനത്തിന് പിന്നിൽ, അമിനുൽ ഇസ്‌ലാം നേതൃത്വം നല്‍കിയിരുന്ന ബോർഡായിരുന്നു. 

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...