Kerala

പിഷാരടി പാലക്കാട് ജയിക്കും, ജയിക്കാനാണല്ലോ പാലക്കാട് നിര്‍ത്തിയിരിക്കുന്നത് : സലിം കുമാർ

എറണാകുളം : പറവൂരില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നും കേരളത്തില്‍ മാറ്റമുണ്ടാകുമെന്നും സലിം കുമാര്‍. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.

പിഷാരടി പാലക്കാട് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയിക്കാനാണല്ലോ പാലക്കാട് നിര്‍ത്തിയിരിക്കുന്നത്. ജയിക്കണം – അദ്ദേഹം വ്യക്തമാക്കി.

ആളുകള്‍ എന്തോ തീരുമാനിച്ചിട്ടുണ്ട്. അതാണ് ഇത്രയും നല്ല പോളിങ്. അത് എന്താണെന്ന് നാലാം തിയതിയല്ലേ അറിയാന്‍ പറ്റു.

വളരെ അനൂകലമായ ഒരു സൂചനയാണെന്നാണ് തോന്നുന്നത്. വോട്ട് ചെയ്യാന്‍ പറ്റുമെന്ന് വിചാരിച്ചതല്ല. വൈറല്‍ ഫീവറായിരുന്നു.

ഹോസ്പിറ്റലില്‍ നിന്ന് വന്നേയുള്ളു – അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. വൈകിട്ട് മൂന്ന് മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 62.71% ശതമാനമാണ് പോളിംഗ്.

ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ എല്ലാം മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും പോളിംഗ് 50 ശതമാനം പിന്നിട്ടു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...