Local

പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്; നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: നാല് പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും ലൈഫ് സയൻസസ് പാർക്കിലെ ഇന്നവേഷൻ, ടെക്‌നോളജി ആൻഡ് ഒൻട്രപ്രനർഷിപ് ഹബ്ബിനു തറക്കല്ലിടാനും ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കം കുറിക്കാനാണ് ബി ജെ പിയുടെ പദ്ധതി. പരിപാടികൾ നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോ ആക്കി മാറ്റും. പുത്തരിക്കണ്ടത്തെ ഔദ്യോഗിക പരിപാടികൾക്കായുള്ള ആദ്യവേദിയിൽ രാവിലെ 10.30ന് തിരുവനന്തപുരം– താംബരം, തിരുവനന്തപുരം– ഹൈദരാബാദ്, നാഗർകോവിൽ– മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ– തൃശൂർ പാസഞ്ചർ എന്നിവ ഫ്ലാഗ് ഓഫ് ചെയ്യും.


ലൈഫ് സയൻസസ് മേഖലയിലെ ഡീപ് ടെക് ഇന്നവേഷൻ, സംരംഭകത്വ പരിശീലനം, ആയുർവേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇൻകുബേഷൻ, ഗ്രീൻ ഹൈഡ്രജൻ സാങ്കേതിക വിദ്യ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഹബ്. പാപ്പനംകോട് സി എസ്ഐ ആറിൽ ഹബ്ബിനായി 10 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ ചടങ്ങുകൾക്കു ശേഷം കോർപറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിലേക്ക് പ്രധാനമന്ത്രി മാറും. ഉച്ചയോടെ അദ്ദേഹം മടങ്ങും.



more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...