Sports

രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവന്‍ഷിയാണ് യഥാർത്ഥ താരം : ബാറ്റിംഗ് ഇതിഹാസം ഗ്രെയിം സ്മിത്ത്

ദക്ഷിണാഫ്രിക്ക : ഐപിഎല്‍ 2026ലെ മിന്നും പ്രകടനം തുടരുന്ന രാജസ്ഥാന്‍ റോയല്‍സിൻ്റെ 15-കാരന്‍ താരം വൈഭവ് സൂര്യവന്‍ഷിയെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം ഗ്രെയിം സ്മിത്ത്. സ്മിത്ത് വൈഭവിനെ 'യഥാര്‍ത്ഥ സൂപ്പര്‍താരം' എന്നാണ് വിശേഷിപ്പിച്ചത്. തൻ്റെ ബ്ലോഗിലൂടെയാണ് സ്മിത്ത് താരത്തെ പ്രശംസിച്ചത്. 

 'രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലി പോലുള്ള സീനിയര്‍ താരങ്ങളുടെ പ്രകടനം കാണുന്നത് എപ്പോഴും താല്‍പ്പര്യമുള്ള കാര്യമാണ്. എന്നാല്‍ ഈ സീസണിൻ്റെ ആദ്യ ആഴ്ചകളില്‍ ശ്രദ്ധിക്കേണ്ട താരം രാജസ്ഥാന്‍ റോയല്‍സിൻ്റെ വൈഭവ് സൂര്യവന്‍ഷിയാണ്. ആദ്യ പന്ത് മുതല്‍ പവര്‍ ഹിറ്റിംഗ് നടത്താനുള്ള അദ്ദേഹത്തിൻ്റെ കഴിവ് അതിശയിപ്പിക്കുന്നതാണ്.

ഈ ടൂര്‍ണമെന്റ് കഴിയുമ്പോഴേക്ക് അവന്‍ ഒരു വലിയ സൂപ്പര്‍താരമായി മാറും.' സ്മിത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ബൗളറായ ജസ്പ്രീത് ബുംറയെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചാണ് ഈ ബാലതാരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ബുംറയുടെ ഓവർ നേടിയ രണ്ട് സിക്‌സറുകൾ അടക്കം 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറും അടക്കം 39 റൺസാണ് താരം നേടിയത്.

മുംബൈ ഇന്ത്യന്‍സിനെതിരെ 27 റണ്‍സിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിൻ്റെ ബാറ്റിംഗ് നിരയിലെ ഏറ്റവും കരുത്തനായ സാന്നിധ്യമായി വൈഭവ് മാറിക്കഴിഞ്ഞു. ടൂര്‍ണമെന്റിലെ വരും മത്സരങ്ങളിലും ഈ 15-കാരൻ്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ന് വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായാണ് രാജസ്ഥാൻ്റെ അടുത്ത മത്സരം.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...