Sports

ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സിയ്ക്കതിരെ ആദ്യ ജയം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്, അർജന്റൈൻ താരമായ ഫ്രാഞ്ചു താരമായി

ബംഗളൂരു : 2026 ഐഎസ്എല്ലിൽ ആദ്യ ജയം നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്. ശനിയാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ജയം.

ആദ്യം ജയം തേടിയിറങ്ങിയ ആഷ്‌ലി വെസ്റ്റ്‌വുഡും സംഘവും ഒരു ഗോൾ പിന്നിലായതിന് ശേഷം തിരിച്ചുവരുകയായിരുന്നു. ആദ്യ പകുതിയുടെ 27-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം എൻഡിയായെ നേടിയ സെൽഫ് ഗോൾ ബെംഗളൂരുവിനെ മുന്നിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ പിന്നീട് തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്‌സിനായില്ല.

34-ാംമിനിറ്റിൽ ബെംഗളൂരു താരം ബ്രയാൻ സാഞ്ചസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ കളി മാറി. 61-ാം മിനിറ്റിൽ വിക്ടർബെർടോമ്യോയിലൂടെ ടീം സമനിലപിടിച്ചു.

കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും കണ്ടെത്തി. അർജന്റൈൻ താരമായ ഫ്രാഞ്ചുവാണ് ലക്ഷ്യം കണ്ടത്. അതോടെ ടീം ജയത്തോടെ മടങ്ങി.

എട്ടുകളിയിൽ നിന്ന് ടീമിന്റെ ആദ്യ ജയമാണിത്. ആദ്യ ഏഴുകളിൽ ആറിലും തോറ്റു. ഒരു മത്സരം സമനിലയിൽ കലാശിച്ചു.

നിലവിൽ നാല് പോയന്റോടെ 13-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...