Sports

മുംബെെഇന്ത്യൻസിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ്, എന്നാൽ സോഷ്യൽ മീഡിയയിൽ കോഹ്ലി ഗ്ലൗസുകള്‍ വലിച്ചെറിയുകയും ഹെല്‍മറ്റ് നിലത്തടിച്ച് ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് ചർച്ച

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 2026 സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ മുംബെെ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. 18 റൺസിനാണ് നിലവിലെ ചാമ്പ്യന്മാർ വിജയം സ്വന്തമാക്കിയത്. ആർസിബി പടുത്തുയർത്തിയ 241 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് മാത്രം നേടാനാണ് മുംബൈയ്ക്ക് സാധിച്ചത്.

ഇപ്പോഴിതാ മത്സരത്തിൽ‌ പുറത്തായതിന് പിന്നാലെ ബെം​ഗളൂരു സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ പെരുമാറ്റമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ അര്‍ധസെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ പുറത്തായ കോഹ്‌ലി കടുത്ത അമര്‍ഷത്തോടെയാണ് ക്രീസ് വിട്ടത്.

ഡഗ് ഔട്ടിലേക്ക് മടങ്ങുന്നതിനിടെ തന്‍റെ ഗ്ലൗസുകള്‍ വലിച്ചെറിയുകയും ഹെല്‍മറ്റ് നിലത്തടിച്ച് ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കോഹ്‌ലിയെയാണ് ആരാധകര്‍ കണ്ടത്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. ആർസിബിക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്‌ലി ആംഗർ റോളിലേക്ക് മാറിയപ്പോൾ മറ്റ് താരങ്ങളെല്ലാം അതിവേഗം റൺസുയർത്തി. ഒരുവശത്ത് പിടിച്ചുനിന്ന കോഹ്‌ലി 38 പന്തിൽ 50 റൺസെടുത്താണ് പുറത്തായത്.

അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 131.58 സ്ട്രെെക്ക് റേറ്റിൽ കളിച്ച കോഹ്‌ലി അർധ സെഞ്ച്വറി തികച്ചതിന്റെ തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ സിക്‌സറിന് ശ്രമിക്കവേയാണ് പുറത്തായത്. അർധ സെഞ്ച്വറിക്ക് പിന്നാലെ കത്തിക്കയറാൻ ശ്രമിച്ചെങ്കിലും കോഹ്‌ലിക്ക് അതിന് സാധിക്കാതെ മടങ്ങേണ്ടിവരികയായിരുന്നു. അതിന്‍റെ നിരാശ പ്രകടിപ്പിച്ചാണ് കോഹ്‌ലി കളംവിട്ടത്.

അർധ സെഞ്ച്വറി നേട്ടം സൂപ്പർ താരം ആഘോഷിക്കാതിരുന്നതും ചർച്ചകൾ വഴിവെച്ചിട്ടുണ്ട്. വാംഖഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കോഹ്‌ലി നാല് വിക്കറ്റിന് 240 റൺസാണ് ആർസിബി നേടിയത്. ഫിൽ സാൾട്ടും വിരാട് കോഹ്‌ലിയും രജത് പാട്ടിദാറും നേടിയ കിടിലൻ അർധ സെഞ്ച്വറികളാണ് ആർസിബിക്ക് കരുത്തായി മാറിയത്.


more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...