National

കഴിഞ്ഞ 15 വർഷമായി പശ്ചിമ ബംഗാളിൽ ജനങ്ങളെ കൊള്ളയടിച്ചവരെ ബിജെപി അധികാരത്തിൽ വന്നാൽ ഒന്നൊന്നായി കണ്ടെത്തി തൂക്കിലേറ്റും : അമിത് ഷാ

ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ കഴിഞ്ഞ 15 വർഷമായി ജനങ്ങളെ കൊള്ളയടിച്ചവർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 15 വർഷത്തിനിടയിൽ ജനങ്ങളെ കൊള്ളയടിച്ചവരെ ഒന്നൊന്നായി കണ്ടെത്തി തിരഞ്ഞെടുപ്പിനുശേഷം തൂക്കിലേറ്റും.

പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി തന്റെ അനന്തരവനും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ പ്രഖ്യാപിക്കണമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ സ്വപ്നം ഒരിക്കലും പൂർത്തീകരിക്കപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.

മമത സർക്കാരിനെ പുറത്താക്കുക എന്നാൽ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുക. നുഴഞ്ഞുകയറ്റക്കാർ നമ്മുടെ യുവാക്കളുടെ തൊഴിൽ തട്ടി എടുക്കുന്നു. പാവപ്പെട്ടവരുടെ അരി തട്ടി എടുക്കുന്നു.

മെയ് 5ന് നുഴഞ്ഞുകയറ്റക്കാർ ബംഗാൾ വിടേണ്ടി വരും. മമതയുടെ ഗുണ്ടകൾക്ക് ഇത്തവണ ജനങ്ങളെ തടയാൻ കഴിയില്ല. മമത സർക്കാരിന് കീഴിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു.

മമത അടങ്ങുന്ന പ്രതിപക്ഷം രാം ലല്ലയെ ടെൻ്റിൽ വച്ചു. ബിജെപി സർക്കാർ രാം ക്ഷേത്രം നിർമ്മിച്ചു. ഹുമയൂൺ കബീർ മമതയുടെ അനുയായി.

ബംഗാളിൽ ബാബ്റി മസ്ജിദ് പണിയാൻ ശ്രമിച്ചു. അത് അനുവദിക്കില്ല. ബംഗാളിൽ ബിജെപി അധികാരത്തിൽ വരും.

ഇത്രയും കാലം മുഖ്യമന്ത്രി അനധികൃത നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിച്ചു. അതിനാൽ അധികാരത്തിൽ വന്നതിനുശേഷം, ഞങ്ങളുടെ പ്രധാന ദൗത്യം അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് രാജ്യത്ത് നിന്ന് നാടുകടത്തുക എന്നതാണ്. രാജ്യത്തെ അനധികൃത നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ബിജെപിയുടെ ദൗത്യമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...