Technology

ഓപ്പോ എക്‌സ്9 സീരീസിന്‍റെ ആഗോള ലോഞ്ച് ഏപ്രിൽ 21ന്, ഫൈൻഡ് എക്‌സ്9എസ് പ്രോ മോഡൽ ചൈനീസ് വിപണിക്ക് മാത്രമായി പരിമിതപ്പെടുത്തും

ഓപ്പോയുടെ പുതിയ സ്‍മാർട്ട്ഫോൺ പരമ്പരയായ ഫൈൻഡ് എക്‌സ്9 സീരീസിന്‍റെ ആഗോള ലോഞ്ചിനായി ടെക് ലോകം കാത്തിരിക്കുകയാണ്. ഫൈൻഡ് എക്‌സ്9 അൾട്ര അടുത്ത ആഴ്‌ച ചൈനയിലും തെരഞ്ഞെടുത്ത ആഗോള വിപണികളിലും അവതരിപ്പിക്കും എന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇതോടൊപ്പം ഗ്ലോബൽ വിപണിയിൽ ഫൈൻഡ് എക്‌സ്9എസ് (OPPO Find X9s) മോഡലും അരങ്ങേറ്റം കുറിക്കും.

എന്നാൽ ഫൈൻഡ് എക്‌സ്9എസ് പ്രോ മോഡൽ ചൈനീസ് വിപണിക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് കമ്പനി പദ്ധതിയിടുന്നത്.


ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര, ഫൈൻഡ് എക്‌സ്9എസ്


ഏപ്രിൽ 21-നാണ് ഫൈൻഡ് എക്‌സ്9 അൾട്രയും ഫൈൻഡ് എക്‌സ്9എസും ഗ്ലോബലായി ലോഞ്ച് ചെയ്യുന്നത്. ഈ ഇവന്‍റിൽ ഓപ്പോ വാച്ച് എക്‌സ്3, ഓപ്പോ എൻകോ ക്ലിപ്പ് 2 ടിഡബ്ല്യൂഎസ് എന്നീ ഉപകരണങ്ങളും അവതരിപ്പിക്കപ്പെടും. ഇതിനോടകം തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലും ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഫൈൻഡ് എക്‌സ്9എസ് മോഡലിന്‍റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ഹസിൽബ്ലേഡ് സഹകരണത്തോടെ വികസിപ്പിച്ച ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം. 50-മെഗാപിക്‌സൽ അൾട്ര ക്ലിയർ ക്യാമറ ഉൾപ്പെടുന്ന ഈ സംവിധാനം ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കും. സ്ക്വയർ രൂപത്തിലുള്ള ക്യാമറ മോഡ്യൂളും എൽഇഡി ഫ്ലാഷും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

more from this author

ഗാനഗന്ധർവന് ഇന്ന് 86-ആം പിറന്നാൾ

മലയാളത്തിന്റെ ഗാനഗന്ധർà...

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...