Local

മഹാനന്ദ നവമി ദിനത്തിൽ ഭദ്രപൂജ; ഇന്ന് ഗുപ്ത നവരാത്രിയുടെ സമാപനാനുഷ്ഠാനം

തിരുനാവായ: മഹാമാഘ മഹോത്സവത്തിന്റെയും മാഘ ഗുപ്ത നവരാത്രിയുടെയും ഭാഗമായി,നവമി തിഥി (മഹാനന്ദ നവമി / മാധ്വ നവമി)യും ഭരണി നക്ഷത്രവും കൂടിയ ദിനമായ ഇന്ന് ഭദ്രപൂജ (കാളി വിധാനം) പ്രത്യേകമായി നടത്തപ്പെടും.മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ഈ പൂജയ്ക്ക് ആചാര്യൻ മനോജ് മെച്ചേരി നേതൃത്വം നൽകും.ഗുപ്ത നവരാത്രിയുടെ അവസാന ദിനമായ നവമിയിലാണ് പരമ്പരാഗതമായി ഭദ്രപൂജ നടത്തുന്നത്.

ഈ പൂജയിൽ ആരാധിക്കപ്പെടുന്ന ദേവത, ഭക്തരെ സിദ്ധികളിലേക്കും (ആത്മീയ നേട്ടങ്ങൾ) മഹാവിദ്യകളിലെ പ്രാവീണ്യത്തിലേക്കും ഉയർത്താൻ സഹായിക്കുന്നതായി വിശ്വാസമുണ്ട്.

ഗുപ്ത നവരാത്രിയിലെ ഏറ്റവും ആത്മീയ തീവ്രതയുള്ള അനുഷ്ഠാനങ്ങളിലൊന്നാണ് മഹാനന്ദ നവമി ദിനത്തിലെ ഭദ്രപൂജയെന്നും, ആത്മീയ മുന്നേറ്റം തേടുന്നവർക്ക് അപൂർവമായ അവസരമാണിതെന്നും സംഘാടകർ അറിയിച്ചു.

more from this author

അമിത് ഷാ നാളെ അനന്തപുരിയിൽ

തിരുവനന്തപുരം: കേന്ദ്ര ആ...